സ്പാനിഷ് ഫ്ളൂ ഇല്ലാതായത് രണ്ടാം ലോകമഹായുദ്ധകാലത്തെന്ന വെളിപ്പെടുത്തലുമായി ട്രംപ്


വാഷിംഗ്ടണ്‍ ഡിസി; അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും നാവുപിഴ. സ്പാനിഷ് ഫ്ളൂ ലോകത്തു നിന്ന് ഇല്ലാതായ വർഷം സൂചിപ്പിച്ചപ്പോഴാണ് ട്രംപിന് അബദ്ധം പിണഞ്ഞത്. സ്പാനിഷ് ഫ്ളൂ ഇല്ലാതായത് രണ്ടാം ലോകമഹായുദ്ധകാലത്താണെന്നാണ് ട്രംപ് പറഞ്ഞത്. ഇന്നലെ വൈറ്റ്ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. 1918- 1920 കാലത്തുണ്ടായിരുന്ന ഈ മഹാമാരി എങ്ങനെ രണ്ടാംലോകമഹായുദ്ധകാലത്ത് അവസാനിക്കുമെന്ന് മാധ്യമ പ്രവർത്തകർ അന്പരന്നു. 

1939 സെപ്റ്റംബർ 1- 1945 സെപ്റ്റംബർ- 2 വരെയായിരുന്നു രണ്ടാം ലോകമഹായുദ്ധം. യുദ്ധം അവസാനിക്കുന്പോഴേക്ക് എല്ലാ സൈനികരും സ്പാനിഷ് ഫ്ളൂ ബാധിതർ ആയിത്തീർന്നിരുന്നുവെന്നും അതൊരു ഭയാനകമായ അവസ്ഥയായിരുന്നുവെന്നും ട്രംപ് ഓർത്തെടുത്തു. ഇക്കഴിഞ്ഞ മേയ് മാസത്തിൽ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ 75ാം വാർഷിക വേളയിൽ വാഷിംഗ്ടണ്‍ ഡിസിയിലുള്ള രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സ്മാരകം ട്രംപ് സന്ദർശിച്ചിരുന്നതുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed