ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷ്യകിറ്റ് വിതരണം നടത്തി

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് അധികൃതർ ഫീനാ ഖെയർ പദ്ധതിയുടെ ഭാഗമായി നൽകിയ ഭക്ഷ്യകിറ്റുകൾ ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗങ്ങൾ അർഹരായ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വിതരണം ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലായി മനാമ, ഖമീസ്, സൽമാബാദ്, ഹമദ് ടൗൺ, ആലി എന്നിവിടങ്ങളിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. രക്ഷാധികാരി ബഷീർ അന്പലായി പരിപാടിക്ക് നേതൃത്വം നൽകി.