ബുഹൈർ, ഹാജിയാത്ത് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുഹൈർ, ഹാജിയാത്ത് എന്നിവിടങ്ങളിൽ സതേൺ ഗവർണറേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് തുടങ്ങിയവരുടെ സഹായത്തോടെയാണ് സന്നദ്ധപ്രവർത്തകർ പ്രവർത്തനങ്ങൾ നടത്തിയത്.