അമേരിക്കയിൽ മലയാളി നഴ്സിനെ 17 തവണ കുത്തിയശേഷം കാർ കയറ്റിക്കൊന്നു: ഭർത്താവ് അറസ്റ്റിൽ


വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയിൽ. നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിൻ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിൻ കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭർത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വർഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്.

You might also like

Most Viewed