ചൈനയ്ക്കെതിരായ പോരാട്ടത്തിൽ ട്രംപ് ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് ഉറപ്പില്ലെന്ന് ബോൾട്ടൻ


വാഷിംഗ്ടണ്‍ ഡിസി: അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്നപക്ഷം, ചൈനക്കെതിരായ പോരാട്ടത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കൊപ്പം നിൽക്കുമോയെന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ലെന്ന് യുഎസ് മുൻ ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടൻ. 

ചൈന അയൽരാജ്യങ്ങളോടെല്ലാം യുദ്ധസന്നദ്ധമായ രീതിയിലാണ് പെരുമാറുന്നത്. വിവിധ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്നും ബോൾട്ടൻ പറഞ്ഞു. എന്ത് നിലപാടെടുക്കണമെന്ന് ട്രംപിനുപോലും അറിയില്ലെന്നാണ് കരുതുന്നത്. വ്യാപാരത്തിന്‍റെ കണ്ണിലൂടെയായിരിക്കും ട്രംപ് അതിനെ കാണുക- ബോൾട്ടൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed