സ്വപ്നയുടേയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കൊച്ചിയിലെത്തിക്കും
ബംഗളൂരു∙ നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും കൊണ്ട് അന്വേഷണ സംഘം ബംഗളൂരുവിൽനിന്ന് തിരിച്ചു.
ഉച്ചയോടെ കൊച്ചിയിലെത്തിക്കും. വൈകിട്ട് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തിയിരുന്നു. രാത്രിതന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ഇവരെ ചോദ്യം ചെയ്തു. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

