ദക്ഷിണ ചൈന കടലിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്കയുടെ പടയൊരുക്കം
വാഷിംഗ്ടൺ ഡിസി: ദക്ഷിണ ചൈന കടലിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക. രണ്ടു വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിലേക്ക് പുറപ്പെട്ടതെന്ന് യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ഇനി മുതൽ ദക്ഷിണ ചൈനാ കടലിൽ പരിശീലനം നടത്തുക. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യുഎസ് സേനയും ദക്ഷിണ ചൈന കടലിൽ പരിശീലനം നടത്താൻ ഒരുങ്ങുന്നത്. ഒരോ വിമാനവാഹിനി കപ്പലുകൾക്കൊപ്പവും നാല് പടക്കപ്പൽ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നത്.

