രണ്ടു ചൈനീസ് കന്പനികൾക്ക് അമേരിക്കയിൽ വിലക്ക്
വാഷിംഗ്ടൺ ഡിസി: പ്രമുഖ രണ്ടു ചൈനീസ് കന്പനികൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തി. വാവെ ടെക്നോളജി, സെഡ്ടിഇ കോർപ്പ് എന്നീ ചൈനീസ് കന്പനികളെയാണ് അമേരിക്ക നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്പനികളെ വിലക്കുന്നതെന്ന് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) അറിയിച്ചു.
രണ്ടു കന്പനികൾക്കും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായും ചൈനയുടെ സൈനിക വൃത്തങ്ങളുമായും അടുത്ത ബന്ധമുണ്ട്. ഇവ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എഫ്സിസി ചെയർമാൻ അറിയിച്ചു. കഴിഞ്ഞദിവസം ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ചൈനീസ് കന്പനികളെ നിരോധിച്ച് ഉത്തരവിറക്കിയത്.

