ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ്


കൊച്ചി: ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതികള്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ടിരുന്നതായി പോലീസ്. പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടത്. എന്നാൽ അതിന് മുമ്പേ ഷംന പരാതി നൽകിയതോടെ പദ്ധതി പാളുകയായിരുന്നുവെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. 

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ്‌ പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഐജി പറഞ്ഞു. പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന നിലയ്ക്കാണ്. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായും ഐജി വിജയ് സാഖറെ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed