തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കോവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകന് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സയന്‍സ് ആൻഡ് ടെക്‌നോളജീസ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് കെ.പി അന്‍പഴകന്‍.

