ഇന്ത്യക്കെതിരെ സമാന നടപടിയുമായി ചൈന


ബെയ്ജിംഗ്: ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യക്കെതിരെ സമാന നടപടിയുമായി ചൈന. ഇന്ത്യൻ വെബ്സൈറ്റുകൾക്കും ടെലിവിഷൻ ചാനലുകൾക്കും ഷി ജിൻപിംഗ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. പ്രത്യേക വിപിഎൻ സെർവർ ഉപയോഗിച്ച് മാത്രമാണ് ചൈനയിൽ ഇന്ത്യൻ വെബ്സൈറ്റുകളും ചാനലുകളും ലഭ്യമായിരുന്നത്. 

എന്നാൽ രണ്ട് ദിവസമായി ഐഫോണുകളിലും ഡെസ്ക് ടോപ്പുകളിലും എക്സ്പ്രസ് വിപിഎൻ പ്രവർത്തനക്ഷമമല്ലെന്നാണ് റിപ്പോർട്ട്. ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനു പിന്നാലെയാണ് ഇന്ത്യ, ചൈന നിർമിച്ച 59 ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed