ടെഹ്റാനിലെ ക്ലിനിക്കിൽ വാതകം ചോര്‍ന്ന് സ്ഫോടനം; 19 പേർ മരിച്ചു
ടെഹ്റാൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലെ ക്ലിനിക്കിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 19 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സീന അഥർ ക്ലിനിക്കിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.
പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. സ്‌ഫോടനത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു.

