പ്രധാന അജണ്ട കോവിഡിനെതിരായ പോരാട്ടം; ഐറിഷ് പ്രധാനമന്ത്രി
ഡബ്ലിൻ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം തന്നെയാണ് തന്‍റെ സർക്കാരിന്‍റെ പ്രധാന അജണ്ടയെന്ന് അയർലൻഡിന്‍റെ പുതിയ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. സാമൂഹിക, സാന്പത്തിക, സാംസ്കാരിക മേഖലകൾക്കുൾപ്പെടെ കോവിഡിൽ നിന്ന് ഉയർത്തെഴുന്നേല്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ്് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്‍റെ ആദ്യപടിയെന്നപേോാലെ നിക്ഷേപ സൗഹൃ തൊഴിൽ സംരഭങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് പാർലമെന്‍റിന്‍റെ പ്രത്യേക യോഗത്തിലാണ് മൈക്കിളിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. 2011 മുതൽ ഫിയന്ന ഫാൾ പാർട്ടിയുടെ തലവനായ അദ്ദേഹം തന്നെയാണ് ഫൈൻ ഡേൽ, ഗ്രീൻ പാർട്ടി എന്നീ രണ്ടു കക്ഷികളുമായി ചേർന്നുള്ള ത്രികക്ഷി സഖ്യത്തിന് നേതൃത്വം നൽകുന്നതും മൈക്കിൾ മാർട്ടിൻ ആണ്. 2022 വരെയാകും അദ്ദേഹത്തിന്‍റെ കാലാവധി.

