ജർമനിയിൽനിന്നും സൈന്യത്തെ പിൻവലിക്കൽ; നിർദേശങ്ങൾ തിങ്കളാഴ്ച ട്രംപിനു മുന്നിലേക്ക്
വാഷിംഗടണ്‍ ഡിസി: ജർമനിയിൽനിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നിർദേശങ്ങൾ പെന്‍റഗണ്‍ തിങ്കളാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു മുന്പാകെ അവതരിപ്പിക്കും. പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ വിവിധ നിർദേശങ്ങളും സാധ്യതകളും അവതരിപ്പിക്കും. അതിൽ അനുയോജ്യമായത് ട്രംപ് തിരഞ്ഞെടുക്കുമെന്നാണ് വിവരം. അതനുസരിച്ചായിരിക്കും ജർമനിയിൽനിന്നും സൈന്യത്തെ പിൻവലിക്കുക.
കിഴക്കൻ യൂറോപ്പിൽ ഉൾപ്പെടെ അമേരിക്കൻ സൈന്യത്തിന്‍റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ജർമനിയിൽനിന്നും അമേരിക്ക് സൈന്യത്തെ പിൻവലിക്കുന്നത്.

