കോവിഡ് വ്യാപനം രൂക്ഷം; മൈക്ക് പെൻസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റി
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിലൈ വർദ്ധനവ് അമേരിക്കൻ തിരഞ്ഞെടുപ്പിനെയും ബാധിക്കുന്നു. അരിസോണയിലും ഫ്ളോറിഡയിലും അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം നീട്ടിവെച്ചു.
പ്രചാരണം നീട്ടിവച്ചതായി ട്രംപ്- പെൻസ് തിരരഞ്ഞെടുപ്പ് കാംപെയ്നുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം നീട്ടിയത്.

