ആഗോള കോവിഡ് വ്യാപനം 94 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരം 93,53,734 പേർക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ 4,79,805 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. 50,41,711 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്.
അമേരിക്ക- 24,24,168, ബ്രസീൽ- 11,51,479, റഷ്യ- 5,99,705, ഇന്ത്യ- 4,56,115, ബ്രിട്ടൻ- 3,06,210, സ്പെയിൻ- 2,93,832, പെറു- 2,60,810, ചിലി- 2,50,767, ഇറ്റലി- 2,38,833, ഇറാൻ- 2,09,970. 19 രാജ്യങ്ങളിലെ കോവിഡ് ബാധിതരുടൈ എണ്ണം ലക്ഷം കടന്നു എന്നുള്ളതും ആശങ്കയേറ്റുന്നുണ്ട്. 19 മുതൽ 27 വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000ലേറെയാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളതിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നതും അടുത്ത അഞ്ച് രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട് എന്നതും ശ്രദ്ധേയമാണ്. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം: അമേരിക്ക- 1,23,473, ബ്രസീൽ- 52,771, റഷ്യ- 8,359, ഇന്ത്യ- 14,483, ബ്രിട്ടൻ- 42,927, സ്പെയിൻ- 28,325, പെറു- 8,404, ചിലി- 4,505, ഇറ്റലി- 34,675, ഇറാൻ- 9,863.

