ജർമനിയിൽ ഉയർത്തെഴുന്നേറ്റ് ലെനിന്‍റെ പ്രതിമ


ബെർലിൻ: ജർമനിയിൽ നാളുകൾക്കു ശേഷം വീണ്ടും ലെനിന്‍റെ പ്രതിമ ഉയർന്നു. ജർമനിയിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി (എംഎൽപിഡി) ഗെൽസെൻകിർകെനിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലാണ് കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. വർഷങ്ങൾ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിലാണ് എതിർപ്പുകളെ അവഗണിച്ച് ലെനിന്‍റെ പ്രതിമ സ്ഥാപിക്കാനായത്. 

നീണ്ട നിയമയുദ്ധം നയിച്ച് അതിൽ വിജയിച്ചാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി പ്രതിമ അനാച്ഛാദനം ചെയ്തത്. ലെനിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ വൻ എതിർപ്പുകൾ ഉയർന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed