കാബൂളിൽ ബോംബ് ആക്രമണം; മാധ്യമപ്രവർത്തകനുൾപ്പെടെ രണ്ട് മരണം


കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബോംബ് ആക്രമണത്തിൽ മാധ്യമപ്രവർത്തകനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച കാബൂളിൽ സ്വകാര്യ വാർത്താ ചാനലിന്‍റെ വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വഴിയിരികിൽ സ്ഥാപിച്ച ബോംബ് ഉപയോഗിച്ച് വാഹനം സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. മാധ്യമപ്രവർത്തകനും വാഹനത്തിന്‍റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 

കുർഷിദ് ടിവി ചാനലിന്‍റെ വാഹനത്തിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ചാനലിലെ ജീവനക്കാർ സഞ്ചരിച്ച മിനിവാനിൽ 15 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed