ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ വിപണിയിലെത്തിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: കോവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് ചൈന. സർക്കാർ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പർ വിഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സും ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സും ആണ് വാക്സിനുകൾ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകളിൽ വാക്സിൻ പരീക്ഷിച്ചു. ഈ വർഷം അവസാനത്തോടെയോ അടുത്തവർഷം ആദ്യമോ വാക്സിൻ വിപണിയിലെത്തും.
വാക്സിനുകളുടെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായും കമ്മീഷൻ അറിയിച്ചു.