അമേരിക്കയിൽ വംശീയത ഒരിക്കലും കെട്ടടങ്ങില്ല ഒബാമ

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ വംശീയത ഒരിക്കലും കെട്ടടങ്ങില്ലെന്ന് മുൻ പ്രസിഡണ്ട് ബരാക്ക് ഒബാമ. മിനിയപൊളിസിൽ പോലീസ് ക്രൂരതയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2020ലെ അമേരിക്കയിലും വംശീയത വ്യാപകമാണെന്ന് ജോർജ് ഫ്ളോയിഡിന്‍റെ മരണത്തെയും രാജ്യത്ത് അടുത്തിടെ നടന്ന നിരവധി വംശീയ സംഭവങ്ങളെയും പരാമർശിച്ചുകൊണ്ട് ഒബാമ പറഞ്ഞു. ഇതൊരിക്കലും സാധാരണ നിലയിലെത്തില്ല, ഒരിക്കലും കെട്ടടിങ്ങുകയുമില്ല അദ്ദേഹം കൂട്ടിച്ചേർത്തു.