ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ അമേരിക്കൻ മധ്യസ്ഥത ആവശ്യമില്ല


ബെയ്ജിംഗ്: ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ചൈന. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിണ്ട് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനമാണ് ചൈന തള്ളിയത്. പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംവിധാനങ്ങളുണ്ടെന്നും ചൈന ആവർത്തിച്ചു. പുറത്തുനിന്നുള്ള ഒരു ഇടപെടൽ ആവശ്യമില്ല. ഇന്ത്യയും ചൈനയും തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. 

ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മധ്യസ്ഥതക്ക് തയ്യാറാണെന്ന് അറിയിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.
എന്നാൽ, ട്രംപിന്‍റെ വാഗ്ദാനം ഇന്ത്യ ആദ്യമേ നിരസിച്ചു. സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചത്.

You might also like

Most Viewed