പശ്ചിമ ബംഗാളിൽ ആരാധാനാലയങ്ങൾ ജൂൺ ഒന്ന് മുതൽ തുറക്കും


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എല്ലാ ആരാധാനാലയങ്ങളും ജൂൺ ഒന്ന് മുതൽ നിബന്ധനകളോടെ തുറക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. നാലാം ലോക്ക്ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മമതയുടെ തീരുമാനം. ഇതോടെ ലോക്ക്ഡൗണിനു ശേഷം ആരാധനാലയങ്ങൾ‌ തുറക്കുന്ന ആദ്യ സംസ്ഥാനമായി ബംഗാൾ മാറുകയാണ്. 

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുമെങ്കിലും ചടങ്ങുകൾക്ക് 10 പേർ മാത്രമേ പാടുള്ളു എന്ന നിബന്ധനയും വച്ചിട്ടുണ്ട്. വലിയ ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും വിലക്കുണ്ട്. ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, ഗുരുദ്വാരകൾ, ക്രിസ്ത്യൻ പള്ളികൾ എല്ലാം തുറക്കും. പക്ഷേ പത്തിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. മത സമ്മേളനങ്ങൾ അനുവദിക്കില്ല. ജൂൺ ഒന്ന് മുതൽ ഇത് നടപ്പിലാക്കും- മമത പറഞ്ഞു.

You might also like

Most Viewed