ഇസ്രായേലിൽ കുടുങ്ങിയ മലയാളി നഴ്സുമാർക്ക് നാട്ടിലേക്ക് പറക്കാം

ന്യൂഡൽഹി: കോവിഡിനെ തുടർന്നു ഇസ്രായേലിൽ കുടുങ്ങിയ മലയാളി നഴ്സുമാർക്ക് പ്രത്യേക വിമാനം. വിസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാരാണ് ഇസ്രായേലിൽ കുടുങ്ങിയത്. ഇവർക്കായി ടെൽ അവീവിൽനിന്ന് പ്രത്യേക വിമാനം സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചതായാണ് വിവരം.
മേയ് 25ന് വിമാനമുണ്ടാകുമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. കുടുങ്ങി കിടക്കുന്നവരെ മെയിലിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നാല് ഗർഭിണികൾ ഉൾപ്പെടെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.