കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു
വാഷിംഗ്ടണ് ഡിസി; ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു. ഇതുവരെ ലോകവ്യാപകമായി 41,00,728 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 2,80,431 പേർക്കാണ്് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 14,41,475 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 13,47,309, സ്പെയിൻ- 2,62,783, ഇറ്റലി- 2,18,268, ബ്രിട്ടൻ- 215,260, റഷ്യ- 198,676, ഫ്രാൻസ്- 1,76,658, ജർമനി- 171,324, ബ്രസീൽ- 1,56,061, തുർക്കി- 1,37,115, ഇറാൻ- 1,06,220.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 80,037, സ്പെയിൻ- 26,478, ഇറ്റലി- 30,395, ബ്രിട്ടൻ- 31,587, റഷ്യ- 1,827, ഫ്രാൻസ്- 26,310, ജർമനി- 7,549, ബ്രസീൽ- 10,656, തുർക്കി- 3,739, ഇറാൻ- 6,589.

