ടെഹ്റാനിൽ‌ ഭൂചലനം; ഒരു മരണം


ടെഹ്റാൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ‌ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 12.45 ന് ടെഹ്റാന്‍റെ കിഴക്കൻ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭയപ്പെട്ട പലരും വീടുകൾ വിട്ട് പുറത്തേക്ക് ഓടി. പലരും തുടർ ചലനങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് വീടിന് പുറത്താണ് കഴിഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed