മരണ നിരക്ക് കുറഞ്ഞു; ജർമനിയിൽ പള്ളികൾ തുറക്കും


ബെർലിൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ നിയന്ത്രണങ്ങൾ കർശമാക്കിയിരുന്ന ജർമനിയിൽ അതിനെല്ലാം ഇളവ് നൽകുകയാണിപ്പോൾ. ഘട്ടം ഘട്ടമായാണ് ഇളവുകൾ നൽകുന്നത്. രാജ്യത്ത് മരണ നിരക്ക് കുറഞ്ഞതോടെയാണ് ഇളവുകൾ നൽകി തുടങ്ങിയത്. കഴിഞ്ഞ ദിവസം പള്ളികൾ തുറക്കാനും അനുമതി നൽകി. സ്റ്റേഡിയങ്ങളും, സാസ്കാരിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും മൃഗശാലകളുമെല്ലാം തുറക്കാൻ കഴിഞ്ഞയാഴ്ച തന്നെ രാജ്യം പച്ചക്കൊടി കാട്ടിയിരുന്നു. അതേസമയം ഹോട്ടലുകളും റെസ്റ്റോറന്‍റുകളും തുറക്കാൻ അനുമതി നൽകിയിട്ടുമില്ല. 

ഇതേക്കുറിച്ച് മേയ് ആറിനു ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 പേർ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇത് മരണ നിരക്കിലെ കുറവാണ് കാണിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.രാജ്യത്ത് ഇതുവരെ 1,65,532 പേർക്കാണ് കോവിഡ് ബാധയുള്ളത്. 24 മണിക്കൂറിനിടെ 565 പേർക്ക് മാത്രമാണ് രോഗം പിടിപെട്ടത്. 6,845 പേരാണ് രാജ്യത്താകെ വൈറസ് ബാധിച്ചു മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed