ഭക്ഷണത്തിനായി അമേരിക്കൻ ജനത നായാട്ടിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിക്കിടെ, ഭക്ഷണത്തിനായി നായാട്ടിലേക്ക് തിരിഞ്ഞ് അമേരിക്കൻ ജനത. ഭക്ഷണ ദൗർലഭ്യം നേരിടുകയും സൂപ്പർ മാർക്കറ്റുകളിലും ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളിലും മാംസവും മാംസ ഉൽപന്നങ്ങളും കിട്ടാതായതോടെയുമാണ് പലരും അംഗീകൃത നായാട്ടിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിന്നക്കുത്.
ജീവനക്കാരില്ലാത്തതിനാൽ ലഭ്യതയും വിതരണവും കുറഞ്ഞ മാംസ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാംസം നൽകുന്നതിനുള്ള സാധ്യതകളിലും ഇത്തരം നായാട്ട് നടത്തുന്നവർ കണ്ണുവയ്ക്കുന്നുണ്ട്. ഇതോടെ, നായാട്ടിനും തോക്കിനുമുള്ള ലൈസൻസുകൾ പുതുക്കുന്നവരുടെ എണ്ണവും ഇതോടെ വർദ്ധിച്ചു. മിനെസോട്ട മുതൽ ന്യൂ മെക്സിക്കോവരെ നായാട്ടിനുള്ള ലൈസൻസ്, പെർമിറ്റ് അപേക്ഷകളിൽ വലിയ വർദ്ധനയുണ്ടായിട്ടുള്ളതായി ഗെയിം, ഫിഷ് ഏജൻസികൾ വ്യക്തമാക്കി. ഇന്ത്യാനയിൽ ടർക്കി വിൽപനക്കുള്ള ലൈസൻസിൽ സീസണിലെ ആദ്യ ആഴ്ചയിൽ 28 ശതമാനം വർധനയാണുള്ളത്.
ഇത് നായാട്ടുകാരുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. നായാട്ടിന് ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ തോക്ക് നിർമ്മാണത്തിലും വിൽപനയിലും അതനുസരിച്ചുള്ള വർദ്ധനയുണ്ടായിട്ടുണ്ട്.

