അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളിൽ അടച്ചിടൽ തുടരും
കാബൂൾ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിലെ കാബൂൾ ഉൾപ്പടെയുള്ള നഗരങ്ങളിൽ അടച്ചിടൽ 20 ദിവസത്തേക്ക് നീട്ടി. അഫ്ഗാൻ പ്രസിഡന്‍റിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖമാധ്യമങ്ങളാണ് വാർത്ത നൽകിയിരിക്കുന്നത്.
സർവകലാശാലകൾ അടഞ്ഞുതന്നെ കിടക്കുമെന്നും ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനഃരാരംഭിക്കിലെന്നുമാണ് ഉത്തരവെന്നും റിപ്പോർട്ടുണ്ട്. അതിനിടെ കാബൂളിൽ തിരഞ്ഞെടുത്ത 500 പേരിൽ റാൻഡം പരിശോധന നടത്തിയെന്നും അതിൽ 60 ശതമാനത്തിലേറെ പേർക്കും കോവിഡ് ബാധ ഉണ്ടെന്ന് കണ്ടെത്തിയെന്നും അഫ്ഗാൻ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

