അഭ്യൂഹങ്ങൾക്ക് വിരാമം; കിം ജോംഗ് ഉൻ പൊതുവേദിയിൽ


സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ ആരോഗ്യനിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് അന്ത്യം. കിം ജോംഗ് ഉൻ മൂന്നാഴ്ചയ്ക്കുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഉത്തരകൊറിയയിലെ സണ്‍ചോൻ നഗരത്തിൽ പുതുതായി നിർമിച്ച വളം നിർമാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോംഗ് എത്തിയത്. ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ കിം ജോംഗ് ഉന്നിന്‍റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്കാണ് അവസാനമായത്. ഹൃദയ ശസ്ത്രക്രിയയെത്തുടർന്നു കിമ്മിനു മസ്തിഷ്കമരണം സംഭവിച്ചെന്ന മട്ടിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഏപ്രിൽ 11-നുശേഷം കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്.
കിം ഏപ്രിൽ 15നു മുത്തച്ഛനും മുൻ സർവാധിപതിയുമായ കിം ഇൽ സുരാഗിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തില്ല. ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാർത്തകളിൽ നിറഞ്ഞത്. 2014-ൽ കിം ആറാഴ്ചയോളം പൊതുവേദിയിൽ വന്നില്ല. പിന്നീട് ഒരു ചൂരൽവടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാൽക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാൻ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാർത്ത പുറത്തുവന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed