വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരിച്ചു
ഡമാസ്കസ്: വടക്കൻ സിറിയയിലെ തൽ അബ്‌യാദിൽ കാർ ബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ കുട്ടികളാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദുകളാണ് സ്ഫോടനത്തിനു പിന്നിലെന്ന് പ്രതിരോധമന്ത്രാലയം കുറ്റപ്പെടുത്തി. കഴിഞ്ഞാഴ്ചയും തൽ അബ്‌യാദിൽ കാർ ബോംബ് സ്ഫോടനമുണ്ടായിരുന്നു. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.

