യു.എസ്സിൽ വാഹനാപകടം: ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും കൊല്ലപ്പെട്ടു
കൊലുസ കൗണ്ടി (കലിഫോർണിയ): അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഷില്ലോംഗ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68) യും മലയാളി വൈദികൻ ഫാ. മാത്യു വെള്ളാങ്കലും (50) കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറേക്കാട്ടിന് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30ന് കലിഫോർണിയയിലെ കൊലുസ കൗണ്ടിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഫാ.മാത്യു മരിച്ചു.
സുഹൃത്തുക്കളെ കാണാൻ കലിഫോർണിയിലെ ക്ലിയർ ലേക്കിലേക്കുള്ള യാത്രാമധ്യേയായിരുന്നു ബിഷപ്പും സംഘവും. ഫാ.മാത്യൂ 2016 മുതൽ യു.എസ്സിൽ പ്രവർത്തിച്ചു വരികയായിരുന്നു.

