മഹാബലിപുരത്തേത് അവിസ്മരണീയ അനുഭവം:വരവേൽപ്പിന് നന്ദി അറിയിച്ച് ജിൻപിംഗ്
ചെന്നൈ: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെക്കുറിച്ച് പ്രതികണവുമായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. മഹാബലിപുരത്തേത് അവിസ്മരണീയ അനുഭവം. വൻവരവേൽപ്പിന് നന്ദി. ഇതൊരിക്കലും മറക്കാൻ കഴിയില്ലെന്നും ജിൻപിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതു യുഗത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു.
ചെന്നൈ മഹാബലിപുരത്തെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടിലാണ് മോദിയും ജിൻപിംഗുമായുള്ള രണ്ടാം ദിന കൂടിക്കാഴ്ച നടന്നത്. മത്സ്യത്തൊഴിലാളികളാണ് ഇരുനേതാക്കളെയും ഇവിടേക്ക് സ്വീകരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം ജിൻപിംഗ് നേപ്പാൾ വഴി ചൈനയിലേക്കു പോയി. കാഷ്മീർ അടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നില്ലെന്നാണ് സൂചന.

