ചൈനയിൽ ശക്തമായ ചുഴലിക്കൊടുങ്കാറ്റിൽ ആറു പേർ മരിച്ചു
ബെയ്ജിംഗ്: ചൈനീസ് നഗരമായ കൈയുവാനിലൂടെ ചുഴലിക്കാറ്റ് 6 പേർ കൊല്ലപ്പെടുകയും 9,000 പേരെ ബാധിക്കുകയും ചെയ്തു. വടക്കുകിഴക്കൻ ചൈനയിലെ കൈയുവാനിൽ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് നാടകീയമായി കാലാവസ്ഥ മാറിയത്. ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 210 പേരെ ഇതുവരെ രക്ഷപെടുത്തി. 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങൾ തകർന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. പോലീസും ഫയർഫോഴ്സും ഉൾപ്പെടെ 800 രക്ഷാപ്രവർത്തകരാണ് രംഗത്തുള്ളത്.
ശക്തമായ കാറ്റിനാൽ തകർന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിലൂടെ ഒരു പ്രദേശവാസി ചുഴലിക്കാറ്റിനുശേഷം നടക്കുന്നു

