സ്യൂട്ട് കേസില്‍ അല്ലാതെ ബജറ്റുമായി നിര്‍മല സീതാരാമന്‍


 ന്യൂഡൽഹി∙ സ്യൂട്ട് കേസില്‍ അല്ലാതെ ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 1970 ൽ ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്. ഇന്ന് രാവിലെ ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രപതി ഭവനിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ബജറ്റ് അവതരണത്തിനു പുറപ്പെടുന്ന ധനമന്ത്രിമാരുടെ കയ്യിൽ കാണുന്ന ബ്രീഫ്കെയ്സ് മന്ത്രിയുടെ കയ്യിൽ ഇല്ല. സ്യൂട്ട് കേസുകളില്‍ കൊണ്ടുവരുന്നത് പാശ്ചാത്യ സംസ്കാരമെന്ന് വിശദീകരണം.ധനമന്ത്രാലയത്തിന് മുന്നിലുള്ള പതിവ് ഫോട്ടോ സെഷനെത്തിയപ്പോൾ, കയ്യിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, ദേശീയ ചിഹ്നവും ആലേഖനം ചെയ്ത് റിബൺ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടം മുതൽ പിന്തുടർന്ന പാരമ്പര്യത്തിനാണ് ധനമന്ത്രി അന്ത്യം കുറിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed