മിഷൻ മംഗൾ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ന്യൂഡൽഹി: അക്ഷയ് കുമാർ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം മിഷൻ മംഗളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കീർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.

