ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തു മരിച്ചു
ന്യൂ സൗത്ത് വെയില്‍സ്: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വീടിനു തീപിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു. സിഡ്‌നിക്ക് 200 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് സിംഗിള്‍ടണിലാണ് ദുരന്തം. ബുധനാഴ്ച പ്രദേശിക സമയം 3.30 ഓടെയായിരുന്നു തീപിടിത്തുമുണ്ടായത്.വീട്ടിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയെയും 31 വയസ്സുകാരിയേയും അയല്‍ക്കാര്‍ രക്ഷപ്പെടുത്തി.
പതിനൊന്നു വയസ്സുള്ള ആണ്‍കുട്ടിയും അഞ്ചു വയസ്സുള്ള രണ്ട് സഹോദരിമാരുമാണ് മരിച്ചത്. ആണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും ആശുപത്രിയില്‍ കൊണ്ടുചെന്നുവെങ്കിലും മരണമടഞ്ഞിരുന്നു. അയല്‍ക്കാര്‍ രക്ഷപ്പെടുത്തിയ എട്ടുവയസ്സുകാരിയെയും 31 വയസ്സുകാരിയേയും പുകശ്വസിച്ച് അവശനിലയിലായിരുന്നു. ഇവര്‍ ചികിത്സയിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

