ദ്യുതി ചന്ദിന്റെ ബയോപിക് നിർമ്മിക്കാൻ ഒരുങ്ങി സംവിധായകർ
ന്യൂഡൽഹി: ഒളിംപിക് താരം ദ്യുതി ചന്ദിന്റെ ബയോപിക് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സംവിധായകര്‍. താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ദ്യുതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.ഇതോടെയാണ് താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ സൃഷ്ടിക്കാന്‍ സംവിധായകര്‍ മുന്നോട്ട് വന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ അവകാശം നേടാന്‍ പലരും തന്നെ സമീപിച്ചുവെന്ന് ദ്യുതി തന്നെ വ്യക്തമാക്കി.
എന്നാല്‍ തന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ നടി കങ്കണ വേണം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനെന്ന നിബന്ധനയാണ് ദ്യുതി മുന്നോട്ട് വെച്ചത്. കങ്കണ നല്ലൊരു അഭിനേത്രിയാണെന്നും അവര്‍ക്ക് തന്റെ ജീവിതം നന്നായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ സാധിക്കുമെന്നും കങ്കണ പറഞ്ഞു.

