ഇന്തോനീഷ്യയിൽ ശക്തമായ ഭൂചലനം; സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്തോനീഷ്യയിലും ഈസ്റ്റ് തിമോർ തീരങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവ്‍വേ വ്യക്തമാക്കി. കടയിൽ 220 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയില്ലെന്ന് പസഫിക് മോണിറ്ററിംഗ് അതോറിട്ടിയും അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ഈസ്റ്റ് തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ ശക്തമായ പ്രകന്പനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്തോനീഷ്യയിലെ ടൂറിസം കേന്ദ്രമായ ബാലിയിലും ശക്തമായ പ്രകന്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രകന്പനം ഓസ്‌ട്രേലിയൻ നഗരമായ ഡാർവിൻ വരെ അനുഭവപ്പെട്ടു. ഒരിടത്തും ആളപായമുണ്ടായിട്ടില്ല.

