ബി.ജെ.പിയിൽ ചേരാൻ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്‌ദുള്ളക്കുട്ടി
ന്യൂഡൽഹി: മോദിയുടെ വികസന മാതൃകയെ പുകഴ്‌ത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്‌ദുള്ളക്കുട്ടി ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിലുള്ള അബ്‌ദുള്ളക്കുട്ടി ഉടൻ തന്നെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും കാണും. എന്നാൽ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

