അമേ­രി­ക്കൻ തടവറയിൽ 42 ഇന്ത്യക്കാ­ർ­ കൂ­ടി­


ഡാളസ് : അമേ­രി­ക്കയിൽ അനധി­കൃ­തമാ­യി­ കു­ടി­യേ­റാൻ ശ്രമി­ച്ച 42 ഇന്ത്യക്കാർ കൂ­ടി­ തടവി­ലു­ണ്ടെ­ന്ന വി­വരം പു­റത്തു­വന്നു­. ന്യൂ­മെ­ക്സി­ക്കോ­ സംസ്ഥാ­നത്തെ­ ഒറ്റേ­റോ­ കൗ­ണ്ടി­ ജയി­ലി­ലാണ് ഇവർ ഇപ്പോ­ഴു­ള്ളത്. ഓറേ­ഗോൺ സംസ്ഥാ­നത്തെ­ ഫെ­ഡറൽ ജയി­ലിൽ കഴി­യു­ന്ന 52 ഇന്ത്യക്കാ­രു­ടെ­ വി­വരം നേ­രത്തേ­ പു­റത്തു­വന്നി­രു­ന്നു­. ഓറേ­ഗോ­ണി­ലെ­ തടവു­കാ­രെ­ കോ­ൺ­സു­ലാർ ഉദ്യോ­ഗസ്ഥൻ സന്ദർ­ശി­ച്ചെ­ന്നും ന്യൂ­മെ­ക്സി­ക്കോ­യി­ലു­ള്ളവരെ­ വൈ­കാ­തെ­ സന്ദർ­ശി­ക്കു­മെ­ന്നും ഇന്ത്യൻ എംബസി­ അറി­യി­ച്ചു­. എന്നാണ് ഇവർ പി­ടി­യി­ലാ­യതെ­ന്നു­ വ്യക്തമല്ല. ജയിൽ അധി­കൃ­തരു­ടെ­ അനു­മതി­ ഉണ്ടാ­യി­ട്ടും ഇവർ മറ്റാ­രെ­യും ബന്ധപ്പെ­ടാൻ ശ്രമി­ച്ചി­ട്ടി­ല്ല. 

പഞ്ചാ­ബി­ൽ­നി­ന്നു­ള്ള സി­ക്ക് വംശജരും ആന്ധ്രപ്രദേ­ശി­ൽ­ നി­ന്നു­ള്ള ക്രൈ­സ്തവരു­മാണ് തടവു­കാ­രിൽ ഭൂ­രി­ഭാ­ഗവു­മെ­ന്ന് റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ടു­ന്നു­. 

ഇന്ത്യയിൽ മതപീ­ഡനം നേ­രി­ടു­ന്നതി­നാൽ അമേ­രി­ക്കയിൽ രാ­ഷ്‌ട്രീ­യാ­ഭയം നൽ­കണമെ­ന്നാണ് ഇവർ ആവശ്യപ്പെ­ടു­ന്നത്. രാ­ഷ്‌ട്രീ­യാ­ഭയം തേ­ടു­ന്ന സാ­ഹചര്യത്തിൽ നയതന്ത്രതലത്തിൽ സഹാ­യം നൽ­കാൻ ഇന്ത്യക്കു­ പരി­മി­തി­കളു­ണ്ട്.

രാ­ഷ്‌ട്രീ­യാ­ഭയകാ­ര്യത്തിൽ പൂ­ർ­ണമാ­യും തീ­ർ­പ്പു­ കൽ­പി­ക്കു­ന്നത് അമേ­രി­ക്കൻ കു­ടി­യേ­റ്റ വകു­പ്പാ­ണ്. ഓറേ­ഗോ­ണി­ലെ­ ഇന്ത്യൻ തടവു­കാ­രു­ടെ­ കു­ട്ടി­കളെ­ മാ­താ­പി­താ­ക്കളിൽ നി­ന്നും വേ­ർ­പ്പെ­ടു­ത്തി­യെ­ന്ന റി­പ്പോ­ർ­ട്ടു­കൾ തെ­റ്റാ­ണെ­ന്നും പു­തി­യ റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed