ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു
ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു.
വിൻഡ്റഷ് തലമുറ എന്നറിയപ്പെടുന്ന, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടണിൽ എത്തിച്ചേർന്ന കറുത്ത വർഗക്കാരെ അനധികൃത കുടിയേറ്റക്കാരായി വ്യാഖ്യാനിച്ച ആംബർ റൂഡിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി റൂഡ് അറിയിച്ചു. റൂഡിന്‍റെ രാജി പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു.

