ചിലിയിൽ കോഫിഷോപ്പിൽ സ്‌ഫോടനം : മൂന്ന് പേർ മരിച്ചു
സാന്റിയാഗോ : ചിലിയിലെ ആശുപത്രിക്കടുത്തെ കോഫിഷോപ്പിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റാർബക്ക്സ് കോഫിഷോപ്പിൽ നിന്ന് ഉണ്ടായ വാതകചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10.30 നാണ് സ്‌ഫോടനം ഉണ്ടായത്. സ്റ്റാർബക്ക്സ് കോഫിഷോപ്പിലെ ജോലിക്കാരിയായ ഒരു സ്തീയും രണ്ട് പുരുഷന്‍മാരും ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. അന്‍പതോളം പേർക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സ്‌ഫോടനത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ചിലരെ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിലാണ് വെച്ചാണ് ചികിത്സിക്കുന്നത്. സ്‌ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ചിലി സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.
