സു­രക്ഷാ­ കൗ­ൺ­സി­ലി­നെ­ നി­ശി­തമാ­യി­ വി­മർ‍­ശി­ച്ച് യു­.എൻ മനു­ഷ്യാ­വകാ­ശ ഹൈ­ കമ്മീ­ഷണർ‍


ന്യൂയോർക്ക് : സുരക്ഷാ കൗൺ‍സിലിനെതിരെ ശക്തമായ വിമർ‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ  മനുഷ്യാവകാശ ഹൈ കമ്മീഷണർ‍ സെയ്ദ് റാദ് അൽ‍ ഹുസൈൻ രംഗത്ത്. സിറിയൻ ജനതയുടെ നിലവിലെ പ്രശ്നങ്ങൾ‍ ചർ‍ച്ച ചെയ്യുന്നതിന് റഷ്യ തടസം നിന്ന സാഹചര്യത്തിലാണ് സെയ്ദ് റാദ് അൽ‍ ഹുസൈൻ ശക്തമായ ഭാഷയിൽ വിമർ‍ശനം ഉന്നയിച്ചിരിക്കുന്നത്.

വിമതർ‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുന്ന സിറിയയിൽ‍ സിവിലിയന്‍മാർ‍ നരക തുല്യമായ ജീവിതമാണ് നയിക്കുന്നത്. ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ, മരുന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ജനതയുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ‍ ചർ‍ച്ച ചെയ്യാൻ‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യോഗം ചേരേണ്ടിയിരുന്നത്. എന്നാൽ‍ റഷ്യൻ നിലപാടുകൾ ചർ‍ച്ച തടസ്സപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ കൗൺസിലിൽ‍ അതിരൂക്ഷമായ വിമർ‍ശനം നടത്തിയത്.

റഷ്യക്കും സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസദിനുമെതിരെ യുദ്ധക്കുറ്റങ്ങൾ‍ ചുമത്തണമെന്നും സെയ്ദ് റാദ് ഹുസൈൻ ആവർ‍ത്തിച്ചു. സുരക്ഷാ കൗൺ‍സിലിൽ‍ സ്ഥിരാംഗമായ റഷ്യ എല്ലായ്പ്പോഴും അസദിന് പൂർ‍ണ പിന്തുണയാണ് നൽ‍കി പോരുന്നത്. ഫ്രാൻസും മറ്റ് ആറ് രാജ്യങ്ങളും സുരക്ഷാ കൗൺ‍സിൽ‍ ഉടനെ വിളിച്ച് ചേർ‍ത്ത് നിലവിലെ സിറിയൻ‍ ജനതയുടെ അവസ്ഥ ചർ‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ‍ ചൈനയും ബൊളീവിയയും കസാക്കിസ്ഥാനും മീറ്റിംഗ് തടയാനായി റഷ്യക്കൊപ്പം വോട്ട് ചെയ്തു. അതേസമയം ഐവറി കോസ്റ്റ്, ഇക്വറ്റോറിയൽ‍ ഗിനിയ, എത്യോപ്യ എന്നിവർ‍ വോട്ടിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed