കോൾ സെന്‍ററിലെ ജോലി : കരാർ നൽകുന്നതു നിയന്ത്രിക്കാൻ അമേരിക്ക


വാഷിംഗ്ടൺ : കോൾ സെന്‍ററിലെ ജോലികൾ പുറംജോലി കരാറിലൂടെ നൽകുന്നതു നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കോൾ സെന്‍റർ ജോലിക്കാരെ ദോഷകരമായി ബാധിക്കുന്ന ബില്ലാണിത്. 

അമേരിക്കൻ കോൾ സെന്‍റർ വർക്കേഴ്സ്ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്ട് നിയമമായാൽ കോൾ സെന്‍ററുകളുടെ ലൊക്കേഷൻ വ്യക്തമാക്കാൻ അമേരിക്കൻ കന്പനികൾ നിർബന്ധിക്കപ്പെടും. കസ്റ്റമർ ആവശ്യപ്പെട്ടാൽ തങ്ങളുടെ കോളുകൾ യു.എസിലെ സെന്‍ററുകളിലേക്കു മാറ്റിക്കൊടുക്കണം. 

ഇപ്പോൾ കോൾ സെന്‍ററുകളിലെ ജോലികളിൽ നല്ലപങ്കും ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണു പോകുന്നത്. അമേരിക്കയിൽ നിന്നു വിളിക്കുന്ന കസ്റ്റമർക്ക് മറുപടി കിട്ടുന്നത് ഇന്ത്യയിലെ കോൾ സെന്‍റർ ജീവനക്കാരനിൽ നിന്നാണ്. അഞ്ചു ലക്ഷം കോൾ സെന്‍റർ ജോലികളാണ് ഇപ്രകാരം വിദേശത്തേക്കു പുറംജോലി കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതന്നു കമ്യൂണിക്കേഷൻ വർക്കേഴ്സ് ഓഫ് അമേരിക്കയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഈ രംഗത്തു പ്രതിവർഷം 2800 കോടി ഡോളറിന്റെ വരുമാനമാണു ലഭിക്കുന്നത്.

ഒഹായോ സംസ്ഥാനത്തുള്ള കന്പനികൾ അവടുത്തെ കോൾ സെന്ററുകൾ അടച്ചുപൂട്ടിയശേഷം അവ മുഴുവൻ പ്രവർത്തിപ്പിക്കുന്നത് ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അതിനാൽ ഒഹായോയിലുള്ള ജീവനക്കാരുടെ തൊഴിൽ അവസരങ്ങളാണു നഷ്ടപ്പെടുന്നതെന്നു ഷെറോഡ് ബ്രൗൺ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed