ഈജി­­­പ്തി­­­ലെ­­­ പ്രസി­­­ഡണ്ട് സ്ഥാ­­­നാ­­­ർ­­ത്‍ഥി­­­ സമി­­­ അനൻ സൈ­­­നി­­­ക തടവി­­­ൽ


കെയ്റോ : ഈജിപ്തിലെ പ്രസിഡണ്ട് സ്ഥാനാർ‍ത്ഥി സമി അനൻ സൈനിക തടവിൽ‍ തുടരുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അനനെ ജയിലിൽ‍ സന്ദർ‍ശിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

വരാനിരിക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ‍ നിലവിലെ പ്രസിഡണ്ട് അബ്ദുൽ‍ ഫത്തഹ് അൽ‍ സീസിക്കെതിരെ മത്സരിക്കുമെന്ന് സമി അനൻ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമി അനനെ സൈന്യം തടവിൽ‍ വെച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഇലക്ഷൻ ക്യാന്പയിൻ എക്സിക്യൂട്ടീവ് ഡയറക്ടർ‍ അഹമ്മദ് അബെദ് റബ്ബോ കുറ്റപ്പെടുത്തി. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്തുന്നത് സീസി തടസ്സപ്പെടുത്തുകയാണെന്നും അഹമ്മദ് അബെദ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങൾ‍ക്ക് ശേഷം ജനുവരി 23നാണ് സമി അനനെ സൈന്യം അറസ്റ്റ് ചെയ്തത്. 

അറുപത്തി ഒന്‍പതുകാരനായ അനൻ തിരഞ്ഞെടുപ്പിൽ‍ മത്സരിക്കാൻ സൈന്യത്തിന്റെ അംഗീകാരം നേടിയില്ലെന്നാണ് സൈന്യം ആരോപിക്കുന്നത്. ഒപ്പം സൈന്യത്തേയും ഈജിപ്ത് ജനതയെയും ഭിന്നിപ്പിക്കാൻ സമി അനൻ‍ ശ്രമിക്കുന്നതായും സൈന്യം ആരോപിക്കുന്നു. അനന്‍റെ ക്യാന്പയിൻ സംഘത്തിൽ‍ അംഗമായ ഹിഷാം ഗെനേന എന്നയാൾ‍ക്ക് കഴിഞ്ഞ ദിവസം ക്രൂരമായ മർ‍ദനമേറ്റിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed