ബഹ്‌റൈനിൽ സ്കൂൾ ഫീസ് ഉയർത്താനുള്ള തീരുമാനം മാറ്റിവെച്ചു
മനാമ : രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധന താത്്ക്കാലികമായി മാറ്റിവെയ്ക്കാൻ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഉത്തരവിട്ടതായി വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി പറഞ്ഞു.
നല്ലത് അല്ലെങ്കിൽ മികച്ചത് എന്ന റേറ്റിങ്ങുള്ള സ്കൂളുകൾക്ക് അഞ്ച് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 18ന് ഉത്തരവ് പുറപ്പടുവിച്ചിരുന്നു. രാജാവിന്റെ ഉത്തരവ് വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും വലിയൊരു ആശ്വാസമാണ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള ഫീസ് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ അവ പിൻവലിക്കാൻ എല്ലാ സ്വകാര്യ സ്കൂളുകൾക്കും വിദ്ധ്യാഭ്യാസ മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്. ബഹ്‌റൈനിൽ 73 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. 14 സ്വകാര്യ സ്കൂളുകളുടേത് മികച്ച പ്രകടനമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

