റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയെ വിട്ടയച്ചു


മോസ്്ക്കോ : റഷ്യയിൽ  ജനപ്രക്ഷോഭങ്ങൾ‍ക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് അലക്സിയൽ നവൽനിയെ വിട്ടയച്ചു. ഒരു ദിവസം കസ്റ്റഡിയിൽ വെച്ച ശേഷമാണ് നവൽനിയെ പോലീസ് വിട്ടയച്ചത്. മാർച്ച് 18ന് നടക്കുന്ന റഷ്യൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് നവൽനിയെ കസ്റ്റഡിയിലെടുത്തത്. മോസ്കോയിലെ റാലിയിൽ നവൽനി പ്രത്യക്ഷപ്പെട്ടു നിമിഷങ്ങൾക്കകമായിരുന്നു അറസ്റ്റ്. നിങ്ങൾ എനിക്കു വേണ്ടിയല്ല, നിങ്ങളുടെ ഭാവിക്കുവേണ്ടിത്തന്നെയാണ് റാലി നടത്തുന്നതെന്ന് നവൽനി ട്വിറ്ററിൽ കുറിച്ചിരുന്നു.

നേരത്തെ നവൽനിയുടെ മോസ്കോ ഓഫീസിൽ പോലീസ് അതിക്രമിച്ചു കടക്കുകയും അദ്ദേഹത്തിന്‍റെ നിരവധി അനുയായികളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മാർച്ചിലെ തിരഞ്ഞെടുപ്പിൽ പുടിന്‍റെ ജയം ഉറപ്പാക്കാനായി നവൽനിയെ മത്സരത്തിൽ നിന്നു വിലക്കിയിരിക്കുകയാണ്. അഴിമതിക്കേസുണ്ടെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

അറസ്റ്റിനെ തുടർന്ന് രാജ്യത്തെ കൊടും തണുപ്പ് വകവയ്ക്കാതെ ആയിരക്കണക്കിനു ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടർന്നാണ്  നവൽനിയെ പോലീസ് മോചിപ്പിച്ചത്. സ്വന്തം അവകാശങ്ങൾക്കായി പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്ന് നവൽനി വീണ്ടും ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed