ഉത്തരകൊറിയൻ ഫോൺ ചോർത്തൽ തടയാൻ അമേരിക്ക ഒരുങ്ങുന്നു
വാഷിംഗ്ടൺ : ഉത്തരകൊറിയുടെ ഫോൺ ചോർത്തൽ നീക്കങ്ങൾക്കു അവസാനിപ്പിക്കാനായി അമേരിക്ക പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുന്നു. ആർക്കും കടന്നു കയറാൻ സാധിക്കാത്ത അതിവേഗ 5ജി നെറ്റ്‌വർക്ക് ആവിഷ്‌കരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അതിവേഗ 5ജി വയർലെസ്റ്റ് നെറ്റ്‌വർക്ക് വഴി ഫോൺ ചോർത്തൽ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടിൽ നിന്ന് തന്നെ തുടങ്ങാനാണ് പദ്ധതിയെന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനായി പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പദ്ധതി ആവിഷ്‌കരിച്ച് പ്രാബല്യത്തിലെത്തിക്കാൻ ഏഴോ, എട്ടോ മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇതോടെ 5ജി വരിക്കാരാല്ലാത്തവർക്ക് അമേരിക്കയിൽ ഒന്നും ചെയ്യാൻ സാധിക്കരുത്. പുറത്തു നിന്നുള്ള ഒരാൾക്കു പോലും കടന്നു കയറാൻ കഴിയാത്ത നെറ്റ്‌വർക്കിനായാണ് അമേരിക്ക നീങ്ങുന്നത്. ഉത്തരകൊറിയയെ സാങ്കേതിക തലത്തിൽ തടയാനാണ് അമേരിക്കയുടെ പുതിയ നീക്കം.

