ആറ് പു­­­­­­­രസ്കാ­­­­­­­രങ്ങളു­­­­­­­മാ­­­­­­­യി­­­­­­­ ഗ്രാ­­­­­­­മി­­­­­­­യിൽ ബ്രൂ­­­­­­­ണോ­­­­­­­ മാ­­­­­­­ഴ്സ് തി­­­­­­­ളങ്ങി­­­­­­­


ന്യൂയോർക്ക് : ആറു പുരസ്കാരങ്ങളുമായി ബ്രൂണോ മാഴ്സ് ഗ്രാമിയിൽ തിളങ്ങി. 2017 ലെ ഏറ്റവും മികച്ച ഗാനം, ആൽബം, റെക്കോർഡ് എന്നീ മൂന്നു പ്രധാന പുരസ്കാരങ്ങളാണ് മാഴ്സ് സ്വന്തമാക്കിയത്. ആർ ആൻഡ് ബി വിഭാഗത്തിലും ഗാനം, ആൽബം, പെർഫോമൻസ് പുരസ്കാരങ്ങൾ ബ്രൂണോ മാഴ്സാണു കരസ്ഥമാക്കിയത്. 

മാഡിസൺ സ്‌ക്വയർ‍ ഗാർ‍ഡനിലാണു ദ് റെക്കോഡിംഗ് അക്കാദമി നൽകുന്ന അറുപതാമത് ഗ്രാമി പുരസ്കാരച്ചടങ്ങ് നടന്നത്. അതേസമയം, മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്കാരം അലെസിയ കാര സ്വന്തമാക്കി. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ദാറ്റ്സ് വാട്ട് ഐ ലൈക്ക് എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരം ബ്രൂണോയിലെത്തിച്ചത്. 24കെ മാജിക്ക് എന്ന ബ്രൂണോയുടെ ആൽബം റെക്കോഡ് ഓഫ് ദ ഇയറായും ആൽബം ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. ആർ ആന്റ് ബി പെർമോൻസിനുള്ള പുരസ്കാരത്തിൽ മികച്ച ഗാനമായി ദാറ്റ്സ് വാട്ട് ഐ ലെക്കും ആൽബമായി 24കെ മാജിക്കും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച റാപ്പ് ആൽബം, മ്യൂസിക് വീഡിയോ, റാപ്പ് സോങ്ങ്, റാപ്പ് പെർഫോർമൻസ്, റാപ്പ് ഓർസങ് പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ കെൻട്രിക്ക് ലാമർ പുരസ്കാരം നേടി. മികച്ച നവാഗതസംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്കാരം അലെസിയ കാര നേടി.

മികച്ച പോപ് വോക്കൽ ആബൽമായി ബ്രിട്ടീഷ് ഗായകൻ എഡ് ഷീരന്റെ ഡിവൈഡിനെ തിരഞ്ഞെടുത്തു. മികച്ച പോപ് സോളോ പെർഫോമൻസിനുള്ള പുരസ്കാരവും ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിലൂടെ എഡ് ഷീരൻ നേടി. മികച്ച റോക്ക് ആൽബത്തിനുള്ള പുരസ്കാരം ദ വാർ ഓൺ ഡ്രഗ്സിന്റെ എ ഡീപ്പർ അണ്ടർസ്റ്റാൻഡിങ്ങിനാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed