കാബൂളിലെ സൈനിക അക്കാദമിയിൽ തീവ്രവാദി ആക്രമണം
കാബൂൾ : അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ സൈനിക അക്കാദമിയിൽ തീവ്രവാദി ആക്രമണം. പുലർച്ചെ അഞ്ചുമണിയോടെയാണ് തീവ്രവാദികൾ വെടിവെപ്പ് തുടങ്ങിയത്. തുടർന്ന് മേഖലയിലെ റോഡുകൾ സുരക്ഷാസേന അടച്ചു. ആക്രമണമുണ്ടായയതായി പ്രസിഡണ്ടിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അക്കാദമിയുടെ പ്രധാന ഗേറ്റിനപ്പുറം തീവ്രവാദികൾക്ക് പ്രവേശിക്കാനായില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ചെറിയ റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഇതേ അക്കാദമിക്ക് പുറത്തുണ്ടായ ആക്രമണത്തിൽ 22 സൈനിക കേഡറ്റുകൾ കൊല്ലപ്പെട്ടിരുന്നു.

